ASSOCIATE PARTNER
ASSOCIATE PARTNER
ASSOCIATE PARTNER
ASSOCIATE PARTNER

ಭಾಷೆಯನ್ನು ಆಯ್ಕೆಮಾಡಿ :

తెలుగు (Malayalam)

സാരിയുടുത്തുള്ള അഭ്യാസ പ്രകടനം; നർത്തകിയുടെ വീഡിയോ ഇന്റർനെറ്റിൽ വൈറലാകുന്നു

ഇന്ത്യയിലെ അറിയപ്പെടുന്ന കൊറിയോഗ്രാഫർമാരിൽ ഒരാളാണ് രുക്മിണി വിജയാകർ. ധാരാളം ദക്ഷിണേന്ത്യൻ സിനിമകൾക്കായി കൊറിയോഗ്രഫി ചെയ്ത അവർ ഭരതനാട്യ നർത്തകി കൂടിയാണ്.

  • News18
  • Last Updated: April 14, 2021, 1:01 PM IST

ഇന്ത്യൻ സ്ത്രീകളുടെ പരമ്പരാഗത വസ്ത്രമായ സാരി ലോകത്തെ ഏറ്റവും മനോഹരമായ വസ്ത്രങ്ങളിൽ ഒന്നാണ് എന്ന കാര്യത്തിൽ സംശയമുണ്ടാകില്ല. ആഘോഷങ്ങളിലും മറ്റും സാരി അണിയുക എന്നത് സാധാരണമാണ് എങ്കിലും അഭ്യാസ പ്രകടനങ്ങൾ നടത്താൻ യോജിക്കാത്ത വസ്ത്രമായാണ് സാരിയെ പരിഗണിക്കാറ്. എന്നാൽ, ഈ ചിന്തയെ മാറ്റി മറിക്കുകയാണ് രുക്മിണി വിജയാകർ എന്ന നർത്തകി. സാരി അണിഞ്ഞ് കാലുകൾ അനായാസമായി കവച്ചു വെക്കാം എന്നും കൈകൾ നിലത്ത് കുത്തി നിൽക്കാം എന്നും രുക്മണി കാണിച്ചു നൽകുന്നു.


രുക്മിണി വിജയാകർ ഇൻസ്റ്റഗ്രാമിലൂടെയാണ് സാരിയിലെ അഭ്യാസ പ്രകടനങ്ങളും നൃത്ത ചുവടുകളും അടങ്ങിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ യോഗ ദിനത്തിന്റെ ഭാഗമായി താൻ സംവിധാനം ചെയ്ത് പുറത്തിറക്കിയ വീഡിയോയിലെ ദ്യശ്യങ്ങളാണ് ഇവയെന്നും രുക്മിണി വിശദീകരിക്കുന്നു. 'സാരി ധരിച്ചും ഇത്തരം പ്രകടനങ്ങൾ നടത്താനാകും. കഴിഞ്ഞ വർഷത്തെ യോഗ ദിനത്തിൽ നമ്മാമി യോഗ എന്ന ഒരു വീഡിയോ താൻ നിർമ്മിച്ചിരുന്നു. ഇതിന്റെ പിന്നാമ്പുറ കാഴ്ചകളാണ് ഇവ. യുട്യൂബിൽ ഇതിന്റെ മുഴുവൻ വീഡിയോ കാണാനാകും' - രുക്മിണി വിജയാകർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.


Suresh Gopi | സുരേഷ് ഗോപിയുടെ 'കാവൽ' ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി മമ്മൂട്ടി


മികച്ച പ്രതികരണമാണ് വീഡിയോക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഏപ്രിൽ 10ന് പോസ്റ്റ് ചെയ്ത വീഡിയോക്ക് ഇതിനോടകം 6.5 ലക്ഷം കാഴ്ച്ചക്കാരെയാണ് ലഭിച്ചിട്ടുണ്ട്. വീഡിയോ ലൈക്ക് ചെയ്തവരുടെ എണ്ണം 96,000ത്തിന് മുകളിലാണ്. രുക്മിണിയുടെ സാരി അണിഞ്ഞുള്ള ചടുലമായ നീക്കങ്ങൾ ഇന്റർനെറ്റിൽ ആളുകളുടെ മനം കവർന്നു. വീഡിയോ മനോഹരമായിരിക്കുന്നു എന്ന് പലരും കമന്റുകളെഴുതി. ഇത്തരത്തിൽ സാരികളിലുള്ള കൂടുതൽ പരസ്യങ്ങളും മറ്റും എന്തു കൊണ്ട് ഉണ്ടാകുന്നില്ല എന്ന് ചോദിച്ചവരും ഉണ്ടായിരുന്നു. മിർസാപൂർ എന്ന വെബ് സീരീസിലെ നായികയായ ശ്രിയ പിലഗനോക്കറും ഡാൻസ് വീഡിയോക്ക് കമന്റുമായി എത്തി. രുക്മിണിയുടെ സാരിയുടുത്തുള്ള നീക്കങ്ങൾ അവിശ്വസനീയമാണ് എന്ന് ആയിരുന്നു അവരുടെ കമന്റ്.


'എടിഎം കൗണ്ടറിനടുത്ത് നിലത്തിരുന്ന് പഠിക്കുന്ന സെക്യൂരിറ്റി ഗാർഡ്' ചിത്രങ്ങൾ വൈറൽ


ഇന്ത്യയിലെ അറിയപ്പെടുന്ന കൊറിയോഗ്രാഫർമാരിൽ ഒരാളാണ് രുക്മിണി വിജയാകർ. ധാരാളം ദക്ഷിണേന്ത്യൻ സിനിമകൾക്കായി കൊറിയോഗ്രഫി ചെയ്ത അവർ ഭരതനാട്യ നർത്തകി കൂടിയാണ്.


അടുത്തിടെ സമാനമായ മറ്റൊരു വീഡിയോയും ഇന്റർനെറ്റിൽ വൈറൽ ആയിരുന്നു. ജിംനാസ്റ്റിയിൽ ദേശീയ തലത്തിൽ ഗോൾഡ് മെഡൽ നേടിയ പാരുൾ അറോറയുടേത് ആയിരുന്നു സാരി അണിഞ്ഞുള്ള പ്രകടനം. ഓടി വന്ന് രണ്ട് മൂന്ന് തവണ തല കീഴായി മറിയുന്നതാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. ഇന്റർനെറ്റിൽ വലിയ പ്രചാരം ഈ വീഡിയോക്ക് ലഭിക്കുകയുണ്ടായി. ഇൻസ്റ്റഗ്രാമിൽ രണ്ടു ലക്ഷത്തോളം ഫോളോവേഴ്സുള്ള പാരുൾ അറോറ അഭ്യാസ വീഡിയോകൾ സാധാരണയായി പോസ്റ്റ് ചെയ്യാറുണ്ട്.






എന്നാൽ, സാരിയിൽ നടത്തിയ ഈ അഭ്യാസ പ്രകടനമാണ് സോഷ്യൽ മീഡിയയിൽ ഇവരെ കൂടുതൽ ആരാധകരെ സൃഷ്ടിച്ചത്. ഹോളി ആഘോഷത്തോട് അനുബന്ധിച്ച് ഇൻസ്റ്റഗ്രാം ഒഫീഷ്യൽ പേജിലും ഇവരുടെ വീഡിയോ ഇടം പിടിച്ചിരുന്നു. മെയ് വഴക്കം ഉണ്ടെങ്കിൽ സാരിയിലും അഭ്യാസ പ്രകടനം ആകാം എന്നാണ് ഇരുവരും തെളിയിക്കുന്നത്.

Published by: Joys Joy
First published: April 14, 2021, 1:01 PM IST