- News18 Malayalam
- Last Updated: April 17, 2021, 8:44 PM IST
മലപ്പുറം: നായയെ സ്കൂട്ടറിന് പിന്നിൽ കെട്ടി വലിച്ച് ക്രൂരത. നിലമ്പൂർ എടക്കരയിലാണ് ഞെട്ടിക്കുന്ന സംഭവം. നായയെ കെട്ടിവലിച്ചോടിയ സ്കൂട്ടർ നാട്ടുകാർ തടഞ്ഞു നിർത്തിയാണ് മിണ്ടാപ്രാണിയെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ എടക്കര കരുനേച്ചിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി സേവ്യറിനെതിരെ പൊലീസ് കേസ് എടുത്തു. നായയെ എമർജൻസി റെസ്ക്യൂ ഫോഴ്സ് ഏറ്റെടുത്തിട്ടുണ്ട്.
ഇന്ന് വൈകിട്ട് ആയിരുന്നു സംഭവം. സേവ്യർ സ്കൂട്ടറിന് പിന്നിൽ നായയെ കെട്ടി വലിക്കുന്നത് കണ്ട് നാട്ടുകാർ ഇടപെടുകയായിരുന്നു. എടക്കര സ്വദേശിയായ ഉമ്മർ ഇയാളെ പിന്തുടർന്ന് ചോദ്യം ചെയ്തതോടെ നായയെ കെട്ടഴിച്ചു .ആദ്യം ഉമ്മറിനോട് തട്ടിക്കയറിയ സേവ്യർ ആളുകൾ കൂടിയതോടെ ആണ് നായയെ മോചിപ്പിച്ചത്.
കഴുത്തിൽ കുടുക്കിട്ട് റോഡിലൂടെ വലിച്ച് കൊണ്ട് വന്ന നായ മൃതപ്രായൻ ആയിരുന്നു.
പെരുങ്കുളം മുതൽ മുസ്ലിയാരങ്ങാടി വരെ 3 കിലോമീറ്ററോളം ദൂരം ഇതിനകം നായയെ കെട്ടി വലിച്ചിരുന്നു. തുടർന്ന് സേവ്യർ നായയെ സ്കൂട്ടറിൽ കയറ്റി കൊണ്ട് പോയി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി ലോകം കണ്ടതോടെ നാട്ടുകാർ ഇടപെട്ടു. എമർജൻസി റെസ്ക്യൂ ഫോഴ്സ് അംഗങ്ങൾ കരുനെച്ചിയിൽ എത്തി സേവ്യറുടെ വീട് കണ്ടെത്തി. വീട് പൂട്ടിയിട്ട അവസ്ഥയിലായിരുന്നു. അൽപ്പസമയം കഴിഞ്ഞാണ് സേവ്യർ നായയുമായി സ്കൂട്ടറിൽ എത്തിയത്. പിന്നാലെ എടക്കര പൊലീസും സ്ഥലത്തെത്തി.
Also Read-കിടക്കയില്ല; ആശുപത്രികൾ പ്രവേശനം നിഷേധിച്ച കോവിഡ് രോഗിയായ സ്ത്രീ ജീവനൊടുക്കി
കുടുംബത്തിലെ ഭൂരിഭാഗം പേരെയും കവര്‍ന്ന ഉരുള്‍പൊട്ടലില്‍ ബാക്കിയായ ധനുഷ്കയുടെ മുത്തശ്ശി പളനിയമ്മയുടെ ആഗ്രഹ പ്രകാരമാണ് കുവിയെ കേരളാ പോലീസ് തിരികെ നല്‍കിയത്