Money

Powered by
ASSOCIATE PARTNER
ASSOCIATE PARTNER
ASSOCIATE PARTNER
ASSOCIATE PARTNER

ಭಾಷೆಯನ್ನು ಆಯ್ಕೆಮಾಡಿ :

తెలుగు (Malayalam)

Gold Price Today | സംസ്ഥാനത്ത് സ്വർണ്ണവില ഉയർന്നു; ഇന്നത്തെ നിരക്കുകള്‍ അറിയാം

കച്ചവടം ചെയ്യപ്പെടുന്ന ഏതൊരു വസ്തുവും പോലെ സ്വർണ്ണത്തിന്റെ ആവശ്യവും വിതരണവും അതിന്റെ വില നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്

സംസ്ഥാനത്ത് സ്വർണ്ണവില കൂടി. പവന് 112 രൂപ വർധിച്ച് 34840 രൂപയാണ് 22കാരറ്റ് സ്വർണ്ണത്തിന് ഇന്നത്തെ വില. ഗ്രാമിന് 12 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണവില 4355 രൂപയായി ഉയർന്നിട്ടുണ്ട്. 24 കാരറ്റ് സ്വർണ്ണം പവന് 120 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 15 രൂപയും. 38008 രൂപയാണ് ഒരു പവന്‍റെ വില. ഗ്രാമിന് 4751 രൂപയും.


രാജ്യത്ത് സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. വൻ വർധനവില്ലെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിലയിൽ ഏറ്റക്കുറച്ചിലുകള്‍ തുടരുകയാണ്. ഇന്ന് 22 കാരറ്റ് സ്വര്‍ണ്ണം പവന് 8 രൂപ കൂടി 35776  രൂപയിലെത്തി നില്‍ക്കുകയാണ്.  ഗ്രാമിന് 4472 രൂപയും. പവന് എട്ട് രൂപ ഉയർന്ന് 36576 രൂപയാണ് 24 കാരറ്റ് സ്വർണ്ണത്തിന്‍റെ വില. ഗ്രാമിന് 4572 രൂപയും.


ഇന്ത്യയിൽ, വിവാഹങ്ങളിലും ഉത്സവങ്ങളിലും സമ്പന്നതയുടെ അടയാളമായി ഉപയോഗിക്കുന്ന സ്വർണ്ണത്തിന് ആവശ്യം വളരെ കൂടുതലാണ്. കാലക്രമേണ, സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തിൽ ഒരു സാമ്പത്തിക ലാഭം ആയി ആളുകൾ കണ്ട് തുടങ്ങി. ആവശ്യം വർധിച്ചതോടെ സ്വര്‍ണ്ണവിലയും ഉയരാൻ തുടങ്ങി



കച്ചവടം ചെയ്യപ്പെടുന്ന ഏതൊരു വസ്തുവും പോലെ സ്വർണ്ണത്തിന്റെ ആവശ്യവും വിതരണവും അതിന്റെ വില നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഉപഭോഗ വസ്തു അല്ലാത്തതിനാൽ തന്നെ സ്വർണ്ണത്തിന്‍റെ ആവശ്യം ഉയരുമ്പോൾ ലഭ്യത കുറയാൻ തുടങ്ങും. ഇതും വിലക്കയറ്റത്തിന് കാരണമാകും. പണപ്പെരുപ്പം, പലിശനിരക്കുകൾ, ഇറക്കുമതി തീരുവ, രൂപയുടെ മൂല്യം തുടങ്ങി വിവിധ ഘടകങ്ങളും സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്.

Published by: Asha Sulfiker
First published: April 12, 2021, 8:09 AM IST