- News18 Malayalam
- Last Updated: April 12, 2021, 7:47 AM IST
Petrol Diesel Price | ന്യൂഡൽഹി: പെട്രോൾ, ഡീസൽ വിലകൾ തുടർച്ചയായ പതിമൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. മാർച്ച് 30നാണ് പെട്രോൾ ഡീസൽ വിലയിൽ അവസാനമായി മാറ്റമുണ്ടായത്. അന്ന് പെട്രോളിന് 22 പൈസയും ഡീസലിന് 23 പൈസയും വില കുറച്ചിരുന്നു. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞതിനെ തുടർന്നായിരുന്നു ഇത്. സംസ്ഥാനത്ത് പെട്രോൾ വില ഏറ്റവും കൂടുതൽ തിരുവനന്തപുരത്തും കുറവ് ആലപ്പുഴ, എറണാകുളം ജില്ലകളിലുമാണ്. ഡൽഹിയിൽ പെട്രോളിന്റെ വില 90.56 രൂപയും ഡീസലിന്റെ വില ലിറ്ററിന് 80.87 രൂപയുമാണ്. മുംബൈയിൽ പെട്രോളിന്റെ വില 96.98 രൂപയും ഡീസലിന്റെ വില ലിറ്ററിന് 87.96 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോളിന്റെ വില ലിറ്ററിന് 90.77 രൂപയും ഡീസലിന്റെ വില 83.75 രൂപയും ചെന്നൈയിൽ പെട്രോളിന്റെ വില 92.58 രൂപയും ഡീസലിന്റെ വില ലിറ്ററിന് 85.88 രൂപയുമാണ്.
വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനായി വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പായി നിലവിലെ വിലകൾ അറിയാൻ എളുപ്പമാണ്. 92249 92249 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചുകൊണ്ട് ഓരോ ദിവസത്തെയുംപെട്രോളിന്റെയും ഡീസലിന്റെയും വില പരിശോധിക്കാൻ കഴിയും. ഇന്ത്യൻ ഓയിലിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, നിങ്ങൾ ആർഎസ്‌പിയും നിങ്ങളുടെ സിറ്റി കോഡും ടൈപ്പ് ചെയ്തു 9224992249 എന്ന നമ്പറിലേക്ക് അയയ്ക്കണം. ഓരോ നഗരത്തിന്റേയും കോഡ് വ്യത്യസ്തമാണ്, അത് നിങ്ങൾക്ക് ഐഒസിഎൽ വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും.
രാജ്യത്തെ പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വില (ലിറ്ററിന്)
ഡൽഹി- 90.56/ 80.87
കൊൽക്കത്ത- 90.77/ 83.75
ചെന്നൈ- 92.58/ 85.88
ബെംഗളൂരു- 93.59/ 85.75
ഭോപ്പാൽ- 98.58/ 89.13
പട്ന- 92.89/ 86.12
ലഖ്നൗ- 88.85/ 81.27
നോയിഡ- 88.91/ 81.33
കേരളത്തിലെ വിവിധ നഗരങ്ങളിലെ ഇന്ധന വില (ലിറ്ററിന്)
സംസ്ഥാനത്ത് തിരുവനന്തപുരത്താണ് ഇന്ധനവില ഏറ്റവും കൂടുതലുള്ളത്. കുറവ് ആലപ്പുഴ, എറണാകുളം ജില്ലകളിലാണ്.
ആലപ്പുഴ- 90.52/ 85.48
എറണാകുളം- 90.81/ 85.37
ഇടുക്കി- 91.93/ 86.38
കണ്ണൂർ- 90.99/ 86.10
കാസർകോട്-91.56/ 86.10
കൊല്ലം-92.11/ 86.59
കോട്ടയം-91.04/ 85.58
കോഴിക്കോട്- 91.09 /85.66
മലപ്പുറം- 91.23 / 85.79
പാലക്കാട്- 91.76/ 86.27
പത്തനംതിട്ട- 91.69/ 86.20
തൃശൂർ- 91.33/ 85.86
തിരുവനന്തപുരം- 92.19/ 86.67
വയനാട്- 92.09/ 86.53
എല്ലാ ദിവസവും ആറുമണിക്ക് വില മാറുന്നു
എല്ലാ ദിവസവും രാവിലെ ആറ് മണിക്കാണ് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമുണ്ടാകുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ എക്സൈസ് തീരുവ, ഡീലർ കമ്മീഷൻ എന്നിവയും മറ്റ് കാര്യങ്ങളും ചേർത്ത ശേഷം അതിന്റെ വില നിശ്ചയിക്കുന്നു.
Also Read- ആദായനികുതി നിയമങ്ങളിലെ നിങ്ങൾ തീർച്ചയായും അറിയേണ്ട അഞ്ച് മാറ്റങ്ങൾ
ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ, എണ്ണക്കമ്പനികൾ ദിവസവും പെട്രോൾ നിരക്കും ഡീസൽ നിരക്കും നിശ്ചയിക്കുന്നു. പെട്രോൾ പമ്പുകൾ പ്രവർത്തിപ്പിക്കുന്ന ആളുകളാണ് ഡീലർമാർ. നികുതിയും സ്വന്തം മാർജിനുകളും ചേർത്ത ശേഷം അവർ ഉപഭോക്താക്കൾക്ക് ചില്ലറ വിലയ്ക്ക് ഗ്യാസോലിൻ വിൽക്കുന്നു.
Summary: fuel prices across the country unchanged for last thirteenth consecutive days. The fuel prices were last lowered on March 30 following a reduction in the international crude prices. Before March 30, the fuel prices were not changed for four consecutive days.