Money

Powered by
ASSOCIATE PARTNER
ASSOCIATE PARTNER
ASSOCIATE PARTNER
ASSOCIATE PARTNER

ಭಾಷೆಯನ್ನು ಆಯ್ಕೆಮಾಡಿ :

తెలుగు (Malayalam)

Gold Price Today | സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്; ഇന്നത്തെ നിരക്കുകൾ അറിയാം

ആഗോളവിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര സ്വര്‍ണ്ണവിപണിയിലും പ്രതിഫലിക്കുന്നത്.

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 34,720 രൂപയാണ് 22 കാരറ്റ് സ്വർണ്ണത്തിന് ഇന്നത്തെ വില. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണ്ണം 4,340 രൂപയാണ് ഇന്നത്തെ വില. 24 കാരറ്റ് സ്വർണ്ണവും പവന് 16 രൂപ കുറഞ്ഞ് 37,880 രൂപയിലെത്തി. ഗ്രാമിന് 4,735 രൂപയാണ് ഇന്നത്തെ വില. കേരളത്തിൽ കഴിഞ്ഞ ദിവസം സ്വർണ്ണവിലയിൽ നല്ല വർധനവ് രേഖപ്പെടുത്തിയിരുന്നു. പവന് 112 രൂപയാണ് വർധിച്ചത്.


ദേശീയതലത്തിൽ ഏപ്രിൽ ആറിന് ശേഷം സ്വർണ്ണവിലയിൽ വർധനവാണ് രേഖപ്പെടുത്തുന്നത്. വലിയ കുതിച്ചു ചാട്ടം ഇല്ലെങ്കിലും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പവന് 400 രൂപയിലധികം വർധനവുണ്ടായിട്ടുണ്ട്. 22 കാരറ്റ് സ്വര്‍ണ്ണം പവന് 8 രൂപ കൂടി 35,808 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണ്ണത്തിന് 4476 രൂപയും.. 24 കാരറ്റ് സ്വർണ്ണത്തിലും സമാന വില വർധനവ് തന്നെയാണ്.പവന് 36608 രൂപയാണ് വില. ഗ്രാമിന് 4576 രൂപയും.


ആഗോളവിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര സ്വര്‍ണ്ണവിപണിയിലും പ്രതിഫലിക്കുന്നത്. ഇന്ത്യയിൽ, മിക്ക മതപരമായ ഉത്സവങ്ങൾക്കും വിവാഹങ്ങൾക്കും അവിഭാജ്യ ഘടകമാണ് സ്വർണ്ണം. അതുകൊണ്ട് തന്നെ, ഉത്സവങ്ങളിലും വിവാഹ സീസണുകളിലും സ്വർണ്ണത്തിന്റെ ആവശ്യം വർദ്ധിക്കുകയും ഒപ്പം തന്നെ വില വർദ്ധനവ് ഉണ്ടാവുകയും ചെയ്യും.



കച്ചവടം ചെയ്യപ്പെടുന്ന ഏതൊരു വസ്തുവും പോലെ സ്വർണ്ണത്തിന്റെ ആവശ്യവും വിതരണവും അതിന്റെ വില നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഉപഭോഗ വസ്തു അല്ലാത്തതിനാൽ തന്നെ സ്വർണ്ണത്തിന്‍റെ ആവശ്യം ഉയരുമ്പോൾ ലഭ്യത കുറയാൻ തുടങ്ങും. ഇതും വിലക്കയറ്റത്തിന് കാരണമാകും. പണപ്പെരുപ്പം, പലിശനിരക്കുകൾ, ഇറക്കുമതി തീരുവ, രൂപയുടെ മൂല്യം തുടങ്ങി വിവിധ ഘടകങ്ങളും സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്

Published by: Asha Sulfiker
First published: April 13, 2021, 8:08 AM IST