ഡീസലിന് പകരം പെട്രോൾ അടിച്ചു; ക്ഷമയോടെ പ്രശ്നം കൈകാര്യം ചെയ്ത കാറുടമയ്ക്ക് ഫുൾ ടാങ്ക് ഡീസൽ നൽകി പമ്പ് ഉടമ
ഇന്ധനം നിറയ്ക്കാൻ തുടങ്ങിയതിന് ശേഷമാണ് ഡീസലിന് പകരം പെട്രോൾ ആണ് നിറയ്ക്കുന്നതെന്ന് ജീവനക്കാരന് മനസ്സിലായത്.
Image: facebook/Hussain Thatta Thazth
- News18 Malayalam
- Last Updated: April 15, 2021, 2:27 PM IST
ഡീസൽ വണ്ടിയിൽ അബദ്ധത്തിൽ പെട്രോൾ അടിച്ചാൽ സാധാരണഗതിയിൽ അത് ക്ഷമയോടെ കൈകാര്യം ചെയ്യുന്നവർ അപൂർവമാണ്. ഇത്തരം സന്ദർഭങ്ങളിൽ വാഹന ഉടമകൾ പെട്രോൾ പമ്പ് ജീവനക്കാരോട് കയർക്കുകയോ വഴക്കുണ്ടാക്കുകയോ ആണ് പതിവ്. എന്നാൽ പതിവിന് വിപരീതമായുണ്ടായ അനുഭവം പറയുകയാണ് പരിസ്ഥിതി പ്രവർത്തകൻ ഹുസൈൻ തട്ടതാഴത്ത്.
പെട്രോൾ പമ്പിൽ എത്തിയ ഹുസൈൻ തട്ടതാഴത്തിന്റെ ഡീസൽ വണ്ടിയിൽ ജീവനക്കാരൻ അബദ്ധത്തിൽ പെട്രോൾ നിറയ്ക്കുകയും തുടർന്നുണ്ടായ അനുഭവങ്ങളുമായി ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നത്. പട്ടാമ്പി വാവനൂരുള്ള ഷൈൻ പെട്രോളിയത്തിൽ നിന്ന് ഇന്നോവ വാനിൽ ഡീസൽ നിറക്കാൻ കയറിയപ്പോഴായായിരുന്നു സംഭവം. ഇന്ധനം നിറയ്ക്കാൻ തുടങ്ങിയതിന് ശേഷമാണ് ഡീസലിന് പകരം പെട്രോൾ ആണ് നിറയ്ക്കുന്നതെന്ന് ജീവനക്കാരന് മനസ്സിലായത്. ഉടൻ തന്നെ ഫില്ലിങ് നിർത്തി അബദ്ധം പറ്റിയ കാര്യം ജീവനക്കാരൻ അറിയിച്ചു. കരച്ചിലിന്റെ വക്കോളമെത്തിയ പമ്പ് ജീവനക്കാരനോട് കയർക്കുകയോ വഴക്കോ ഉണ്ടാക്കാതെ സമാധാനിപ്പിക്കാനാണ് ഹുസൈൻ ശ്രമിച്ചത്.
ടാങ്കിലെത്തിയ പെട്രോളിന്റെ ഇരട്ടിയിലധികം ഡീസൽ നിറച്ചാൽ കുഴപ്പമുണ്ടാകില്ലെന്നായിരുന്നു ഹുസൈന് പരിചയമുള്ള മെക്കാനിക് നൽകിയ മറുപടി. അങ്ങനെയെങ്കിൽ ഫുൾടാങ്ക് ഡീസൽ അടിക്കാൻ ഹുസൈൻ ആവശ്യപ്പെട്ടു. പക്ഷേ, ഫുൾടാങ്ക് ഡീസൽ നിറച്ചതിന് 1000 രൂപ മാത്രമാണ് പമ്പുടമ വാങ്ങിയത്.
തുടർന്നുണ്ടായ സംഭവങ്ങൾ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നത് ഇങ്ങനെ,
ക്ഷമക്ക് സമ്മാനം ഒരു ഫുൾ ടാങ്ക് ഡീസൽ
ഇന്നലെ വൈകുന്നേരം. മോളുടെ SSLC എക്സാം കഴിയുമ്പോൾ കൂട്ടി കൊണ്ട് വരാനാണ് ഇന്നോവയുമായിട്ട് സഹധർമ്മിണിയുമായി ഇറങ്ങിയത് രണ്ടാമത് കണ്ട പെട്രോൾ ബങ്കിൽ കയറി ഡീസൽ അടിക്കാൻ പറഞ്ഞു പയ്യൻ ഡീസൽ അടിക്കുന്നതിന് പകരം പെട്രോൾ ആണ് അടിച്ചു കൊണ്ടിരിക്കുന്നത് കാര്യം പറഞ്ഞപ്പോൾ അവൻ ഫില്ലിങ്ങ് നിർത്തി "ഇക്കാ അറിയാതെ അടിച്ചു പോയി എന്ന് പറഞ്ഞു അവൻ മുഖത്തേയ്ക്ക് നോക്കി കണ്ണ് നിറച്ചു,
സീറ്റിൽ ചിരിച്ചു കൊണ്ട് ഇരിക്കുന്ന എന്നോട് ഭാര്യ പറഞ്ഞു " നിങ്ങൾ അവനെഒന്നും പറയണ്ട അല്ലാതെ തന്നെ അവൻ ഇപ്പോൾ കരയും എന്ന്"
" സാരമില്ല ഡീസൽന്ന് പകരം പെട്രോൾ അല്ലെ കുഴപ്പമില്ല" എന്ന് പറഞ്ഞു നിൽക്കുമ്പോൾ പമ്പ് മുതലാളിയുടെ മകൻ വന്നിട്ട് പറഞ്ഞു "നിങ്ങൾ അർജന്റ് ആയി പോകുകയാണെങ്കിൽ എന്റെ വണ്ടി എടുത്തോളിൻ" ഞാൻ മെക്കാനിക്കിനെ കാണിച്ച് കാർ ശരിയാക്കി നിർത്താം" എന്ന്.. പരിചയത്തിലുള്ള മെക്കാനിക്കിനെ വിളിച്ചു ചോദിച്ചപ്പോൾ പറഞ്ഞത് "അടിച്ച പെട്രോൾ ന്റെ ഇരട്ടി ഡീസൽ അടിച്ചാൽ മതി പ്രശ്നം ഒന്നും ഉണ്ടാവില്ല" എന്ന് അവർ അത് പോലെ ചെയ്തു കാർഡ് സിപ്പ് ചെയ്തു ബിൽ പേ ചെയ്തു ആ പമ്പിന്റെ ഉടമ ചെറുപ്പക്കാരൻ ആകെ വാങ്ങിയത് ആയിരം രൂപ മാത്രം
അപ്പോൾ എനിക്ക് ഒരു അപകടം മണത്തു ആ ചെറിയ ശബളം വാങ്ങുന്ന പയ്യനിൽ നിന്നും ആ പൈസ ഈടാക്കിയാലോ പമ്പിന്റെ ഓഫീസിൽ ചെന്ന് ഞാൻ വാശി പിടിച്ചു പറഞ്ഞു ഫുൾ പൈസ എടുക്കണം എന്ന് അവൻ കൂട്ടാക്കുന്നില്ല " നിങ്ങൾ കരുതുന്ന പോലെ ഞാൻ സ്റ്റാഫ് ന്റെ ശബളം പിടിക്കുക ഒന്നും ഇല്ല ഉറപ്പ് ¡
ഇത് നിങ്ങൾ കാണിച്ച സ്നേഹത്തിനും ക്ഷമക്കും ഉള്ള പാരിതോഷികം ആണ് ഇക്കാ...(ഇങ്ങനെ സംഭവിക്കുമ്പോൾ ചിലർ കാട്ടികൂട്ടുന്ന കാര്യം ഓർക്കാൻ കൂടെ വയ്യത്രേ) എന്ന് പറഞ്ഞു ആ പയ്യൻ എന്നെ വണ്ടിയിൽ കയറ്റി വിട്ടു.
പോരുമ്പോൾ ഒരു ചോദ്യവും നിങ്ങൾ ഫുട്ബോളിൽ ഗോൾ അടിക്കുമോ ഇക്കാ എന്ന്...!
പെട്രോൾ പമ്പിൽ എത്തിയ ഹുസൈൻ തട്ടതാഴത്തിന്റെ ഡീസൽ വണ്ടിയിൽ ജീവനക്കാരൻ അബദ്ധത്തിൽ പെട്രോൾ നിറയ്ക്കുകയും തുടർന്നുണ്ടായ അനുഭവങ്ങളുമായി ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നത്. പട്ടാമ്പി വാവനൂരുള്ള ഷൈൻ പെട്രോളിയത്തിൽ നിന്ന് ഇന്നോവ വാനിൽ ഡീസൽ നിറക്കാൻ കയറിയപ്പോഴായായിരുന്നു സംഭവം.