വിഷ്ണു വിശാലിന്റെ ജീവിത സഖിയാവാൻ ജ്വാല ഗുട്ട; വിവാഹ തീയതി പങ്കുവെച്ച് താരങ്ങൾ
ഈയടുത്ത് നടൻ വിഷ്ണു വിശാലുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും രംഗത്തെത്തിയിരുന്നു.
jwala gutta, vishnu vishal,
- News18
- Last Updated: April 13, 2021, 8:14 PM IST
ഇന്ത്യയുടെ മുൻ ബാഡ്മിന്റണ് താരമായ ജ്വാല ഗുട്ടയും തെന്നിന്ത്യൻ സിനിമാ താരമായ വിഷ്ണു വിശാലും ഏപ്രിൽ 22ന് വിവാഹിതരാവും.
'ഞങ്ങൾ വിവാഹിതരാവുകയാണ്. സ്നേഹത്തിന്റെയും സൗഹൃദത്തിന്റയും ഒരുമയുടെയും പുതിയ യാത്രക്കൊരുങ്ങുന്ന ഈ വേളയിൽ നിങ്ങൾ തന്ന സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും എല്ലാവിധ നന്ദിയും അറിയിക്കുന്നു' - സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ ജ്വാല ഗുട്ട കുറിച്ചു. 'ഞങ്ങളുടെ കുടുംബങ്ങളുടെ അനുഗ്രഹത്തോടെ വിവാഹവാർത്ത പങ്കുവെക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. കുടുംബക്കാർക്കും അടുത്ത ബന്ധുക്കൾക്കുമൊപ്പം സ്വകാര്യ പരിപാടിയായിട്ടാണ് ചടങ്ങ് നടക്കുക,' - താരങ്ങൾ പറഞ്ഞു.
ഗ്ലാസ് തകർത്ത് റസ്റ്റോറന്റിൽ കയറി മോഷണം നടത്തിയ കള്ളന് ജോലി വാഗ്ദാനം ചെയ്ത് ഉടമ
വിവാഹ തീയതി പങ്കുവച്ച് വിഷ്ണുവും ട്വീറ്റ് ചെയ്തിട്ടുണ്ട്. 'ജീവിതം ഒരു യാത്രയാണ്. അത് സ്വീകരിക്കുക. വിശ്വാസമർപ്പിച്ച് മുന്നോട്ട് കുതിക്കുക. നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും വേണം,' - വിശാൽ എഴുതി.
വർഷങ്ങളായി പ്രണയത്തിലായിരുന്നു വിഷ്ണുവും ജ്വാലയും. കഴിഞ്ഞ വർഷം സെപ്തംബറിൽ ബാഡ്മിന്റൺ താരത്തിന്റെ 37ാമത്തെ ജന്മദിനത്തിലാണ് വിശാൽ വിവാഹാഭ്യർത്ഥന നടത്തിയത്. അർദ്ധരാത്രി മോതിരം സംഘടിപ്പിക്കാൻ പാടുപെട്ട കഥ വിശാൽ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ജ്വാലക്ക് സർപ്രൈസ് നൽകാൻ ഹൈദരാബാദിൽ എത്തിയാണ് വിശാൽ വിവാഹാഭ്യർത്ഥന നടത്തിയിരുന്നത്.
KT Jaleel Resignation | 'സത്യം വിജയിച്ചു; പോരാട്ടം ഫലം കണ്ടു'; നിയമന അട്ടിമറിക്ക് ഇരയായ സഹീർ കാലടി
ഈയടുത്ത് നടൻ വിഷ്ണു വിശാലുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും രംഗത്തെത്തിയിരുന്നു.
'വളരെ സ്വാഭാവികമായാണ് ഞങ്ങൾ ആദ്യം കണ്ടുമുട്ടുന്നത്. പിന്നീട് കൂടുതൽ അടുക്കുകയും ചെയ്തു. ഇടയ്ക്കിടെ കാണുകയും സംസാരിക്കുകയും ചെയ്തു. ഇതിലൂടെ പരസ്പരം നല്ലതുപോലെ മനസിലാക്കാൻ സാധിച്ചു,' - ജ്വാല പറഞ്ഞതിങ്ങനെയാണ്.
തങ്ങൾ പരസ്പരം ഇഷ്ടപ്പെട്ടാണ് അടുപ്പത്തിലായതെന്ന് അവർ പറഞ്ഞു. ഈ ബന്ധത്തെക്കുറിച്ച് ഇപ്പോൾ എല്ലാവർക്കും അറിയാം. വിഷ്ണുമായി അടുത്തത് വളരെ യാദൃശ്ചികമായാണെന്നും ഈ ബന്ധം വളരെ സീരിയസാണെന്നും ജ്വാല ഗുട്ട പറഞ്ഞു.
പലപ്പോഴും താൻ ഹൈദരാബാദിൽ ആണെങ്കിലും ചെന്നൈയിലുള്ള വിഷ്ണു ഇടയ്ക്കിടെ കാണാൻ വരാറുണ്ടെന്ന് ജ്വാല പറഞ്ഞു. ഹൈദരാബാദിന് പുറത്തുള്ള ഒരാളുമായി അടുപ്പത്തിലാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ജ്വാല ഗുട്ട പറയുന്നു.
വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്നവരാണെങ്കിലും അത് തങ്ങളുടെ അടുപ്പത്തെ ബാധിച്ചിട്ടില്ലെന്ന് ജ്വാല പറയുന്നു. പരസ്പര വിശ്വാസവും ബഹുമാനവുമാണ് തങ്ങളെ കൂടുതൽ അടുപ്പിച്ചതെന്നും അവർ പറഞ്ഞു.
ബാഡ്മിന്റണുമായി ബന്ധപ്പെട്ട് തന്റെ പ്രവർത്തനങ്ങൾക്ക് വിഷ്ണു വിശാൽ പൂർണ പിന്തുണ നൽകുന്നുണ്ട്. അടുത്തിടെ ആരംഭിച്ച അക്കാദമിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും അദ്ദേഹം നൽകുന്നുണ്ട്. തന്റെ ഇഷ്ടങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ചു തരുന്നയാളാണ് അദ്ദേഹം. ചലച്ചിത്രമേഖലയിലെ അദ്ദേഹത്തിന്റെ തിരക്കുകൾ മനസിലാക്കിതന്നെയാണ് താനും ഇഷ്ടപ്പെട്ടത്. പുതിയ ചിത്രത്തിന്റെ തിരക്കിലാണ് അദ്ദേഹമെന്നും ജ്വാല ഗുട്ട പറഞ്ഞു.
ഇക്കഴിഞ്ഞ പുതുവത്സരാഘോഷത്തിന് ജ്വാല ഗുട്ടയും വിഷ്ണു വിശാലും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്.
'ഞങ്ങൾ വിവാഹിതരാവുകയാണ്. സ്നേഹത്തിന്റെയും സൗഹൃദത്തിന്റയും ഒരുമയുടെയും പുതിയ യാത്രക്കൊരുങ്ങുന്ന ഈ വേളയിൽ നിങ്ങൾ തന്ന സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും എല്ലാവിധ നന്ദിയും അറിയിക്കുന്നു' - സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ ജ്വാല ഗുട്ട കുറിച്ചു.
ഗ്ലാസ് തകർത്ത് റസ്റ്റോറന്റിൽ കയറി മോഷണം നടത്തിയ കള്ളന് ജോലി വാഗ്ദാനം ചെയ്ത് ഉടമ
വിവാഹ തീയതി പങ്കുവച്ച് വിഷ്ണുവും ട്വീറ്റ് ചെയ്തിട്ടുണ്ട്. 'ജീവിതം ഒരു യാത്രയാണ്. അത് സ്വീകരിക്കുക. വിശ്വാസമർപ്പിച്ച് മുന്നോട്ട് കുതിക്കുക. നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും വേണം,' - വിശാൽ എഴുതി.
LIFE IS A JOURNEY....
EMBRACE IT...
HAVE FAITH AND TAKE THE LEAP....
Need all your love and support as always...@Guttajwala#JWALAVISHED pic.twitter.com/eSFTvmPSE2
— VISHNU VISHAL - V V (@TheVishnuVishal) April 13, 2021
വർഷങ്ങളായി പ്രണയത്തിലായിരുന്നു വിഷ്ണുവും ജ്വാലയും. കഴിഞ്ഞ വർഷം സെപ്തംബറിൽ ബാഡ്മിന്റൺ താരത്തിന്റെ 37ാമത്തെ ജന്മദിനത്തിലാണ് വിശാൽ വിവാഹാഭ്യർത്ഥന നടത്തിയത്. അർദ്ധരാത്രി മോതിരം സംഘടിപ്പിക്കാൻ പാടുപെട്ട കഥ വിശാൽ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ജ്വാലക്ക് സർപ്രൈസ് നൽകാൻ ഹൈദരാബാദിൽ എത്തിയാണ് വിശാൽ വിവാഹാഭ്യർത്ഥന നടത്തിയിരുന്നത്.
KT Jaleel Resignation | 'സത്യം വിജയിച്ചു; പോരാട്ടം ഫലം കണ്ടു'; നിയമന അട്ടിമറിക്ക് ഇരയായ സഹീർ കാലടി
ഈയടുത്ത് നടൻ വിഷ്ണു വിശാലുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും രംഗത്തെത്തിയിരുന്നു.
— Gutta Jwala (@Guttajwala) April 13, 2021