News18 MalayalamNews18 Malayalam
|
news18-malayalam
Updated: April 5, 2021, 1:35 PM IST
(പ്രതീകാത്മക ചിത്രം)
ഇരുചക്ര വാഹന വിഭാഗത്തിൽ ആറ് പുതിയ അല്ലെങ്കിൽ അപ്ഡേറ്റ് ചെയ്ത മോഡലുകൾ ഈ മാസം (ഏപ്രിൽ 2021) പുറത്തിറക്കും. താങ്ങാനാവുന്ന വിലയിലുള്ള ട്രയംഫ് മുതൽ ടിവിഎസ് അപ്പാച്ചെ ആർആർ 310 വരെ ഈ മാസം പുറത്തിറക്കുന്ന പുതിയ മോഡലുകളാണ്. വിപണിയിലെത്തുന്ന പുതിയ ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും വിശദാംശങ്ങൾ നോക്കാം.
അപ്ഡേറ്റ് ചെയ്ത ടിവിഎസ് അപ്പാച്ചെ ആർആർ 3102021 ഏപ്രിലിൽ അപ്പാച്ചെ ആർആർ 310 ന്റെ അപ്ഡേറ്റ് ചെയ്ത പുതിയ പതിപ്പ് പുറത്തിറക്കുമെന്ന് ചെന്നൈ ആസ്ഥാനമായ കമ്പനി സ്ഥിരീകരിച്ചു. പുതിയ മോഡലിന്റെ വില ഏപ്രിൽ 7 ന് പ്രഖ്യാപിക്കും. ബൈക്ക് ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുന്നോടിയായി കമ്പനി ഒരു ടീസർ ചിത്രം പുറത്തിറക്കി. മോഡലിന് പുതുതായി രൂപകൽപ്പന ചെയ്ത ഹെഡ്ലാമ്പ് ഉണ്ടായിരിക്കുമെന്നാണ് സൂചന.
ട്രയംഫ് ട്രിഡന്റ് 660
ട്രയംഫ് ട്രിഡന്റ് 660 2021 ഏപ്രിൽ 6നാണ് പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുന്നത്. സികെഡി യൂണിറ്റ് വഴി ബൈക്ക് കൊണ്ടുവരും. ബൈക്കിന്റെ വില 7 ലക്ഷം രൂപയിൽ താഴെയാണ്. ഈ വില നിലവാരത്തിലുള്ള രാജ്യത്തെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള ട്രയംഫ് മോട്ടോർ ബൈക്കാണിത്. 3 സിലിണ്ടർ, ലിക്വിഡ്-കൂൾഡ് ഇൻലൈൻ എഞ്ചിൻ, 67 പുതിയ ഘടകങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പുതിയ ബൈക്ക്. ബൈക്കിനൊപ്പം നിരവധി ആക്സസറികളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ട്രയംഫ് മോട്ടോർസൈക്കിൾസ് ഇന്ത്യ കഴിഞ്ഞ നവംബറിൽ 50,000 രൂപയ്ക്ക് പുതിയ ട്രയംഫ് ട്രിഡന്റിനായി ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങിയിരുന്നു.
സുസുക്കി ഹയാബൂസ
പുതിയ സുസുക്കി ഹയാബൂസ രാജ്യത്ത് പുറത്തിറക്കാനിരിക്കുന്ന പുതിയ ബൈക്കുകളിൽ ഒന്നാണ്. 1340 സിസി, 4 സിലിണ്ടർ എഞ്ചിൻ എന്നിവയാണ് ഈ മോഡലിന്റെ സവിശേഷത. നിരവധി പുതിയ നൂതന സാങ്കേതികവിദ്യകളും ഓഫറുകളും ഈ ബൈക്കിന്റെ പ്രത്യേകതയാണ്.
കെടിഎം ആർസി 390
2021ൽ കെടിഎം ആർസി 390 വിപണിയിലെത്തുന്നതിന് മുമ്പായി ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി. എന്നാൽ, ഔദ്യോഗിക തീയതിയും വിശദാംശങ്ങളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഗ്ലോസി ബ്ലാക്ക് കളർ സ്കീമിൽ പെയിന്റ് ചെയ്ത ഈ ബൈക്ക് നിലവിലുള്ള മോഡലിനെക്കാൾ മികച്ചതാണ്. എൽഇഡി ഡിആർഎല്ലുകളും സൈഡ് ടേൺ ഇൻഡിക്കേറ്ററുകളുമുള്ള പുതിയ സിംഗിൾ പീസ് എൽഇഡി പ്രൊജക്ടർ ഹെഡ്ലാമ്പ്, പുതുക്കിയ ഫ്രണ്ട് ഫാമിംഗ്, ഫ്യൂവൽ ടാങ്ക്, റൈഡർ എർണോമിക്സ്, വലിയ സിംഗിൾ ഡിസ്ക് ബ്രേക്ക് എന്നിങ്ങനെ നിരവധി അപ്ഡേറ്റുകൾ ഉൾപ്പെടുന്നു.
ഡ്യുക്കാട്ടി ഡയവൽ, എക്സ്ഡയവൽ
ഇറ്റാലിയൻ സൂപ്പർബൈക്ക് നിർമാതാക്കളായ ഡ്യുക്കാട്ടി കഴിഞ്ഞ നവംബറിൽ 2021 എക്സ് ഡയവൽ ബൈക്കുകൾ പുറത്തിറക്കിയിരുന്നു. മെക്കാനിക്കൽ, ഫീച്ചർ അപ്ഗ്രേഡുകൾ നടത്തിയാണ് പുതിയ മോഡൽ പുറത്തിറക്കുന്നത്. സ്ലിപ്പ് അസിസ്റ്റ് ക്ലച്ചിനൊപ്പം 6 സ്പീഡ് ഗിയർബോക്സും റൈഡ്-ബൈ-വയർ സിസ്റ്റവും പുതിയ മോഡലിന്റെ പ്രത്യേകതയാണ്. എക്സ് ഡയവലിനും അതിന്റെ സ്പോർട്ടി പതിപ്പായ ഡയവലിനും യഥാക്രമം 19 ലക്ഷം രൂപയും 18 ലക്ഷം രൂപയുമാണ് വില.
എപ്രീലിയ എസ്എക്സ്ആർ 125
പിയാജിയോ ഇന്ത്യ 2021 ഏപ്രിലിൽ എസ് എക്സ് ആർ 125 സ്കൂട്ടർ വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ്. കമ്പനി അടുത്തിടെ സ്കൂട്ടറിന്റെ ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചു. നാല് കളറുകളിൽ സ്കൂട്ടർ ലഭ്യമാക്കും. ബിഎസ് 6-125 സിസി സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് സ്കൂട്ടറിന്റേത്.
Keywords: bike, scooter, two wheeler, ബൈക്ക്, സ്കൂട്ടർ, ഇരുചക്ര വാഹനം
Published by:
user_57
First published:
April 5, 2021, 1:35 PM IST