News18 MalayalamNews18 Malayalam
|
news18-malayalam
Updated: April 14, 2021, 3:05 PM IST
gold Price
കേരളത്തിൽ സ്വർണ്ണവില ഉയര്‍ന്നു. 22 കാരറ്റ് സ്വര്‍ണ്ണം പവന് 320 രൂ കൂടി 35,040 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണ്ണവില 4380 രൂപ ആയി ഉയർന്നിട്ടുണ്ട്. 24 കാരറ്റ് സ്വർണ്ണം പവന് 344 രൂപ കൂടി 38,224യില്‍ എത്തി നിൽക്കുകയാണ്. ഗ്രാമിന് 43 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്.
സ്വർണവിലയിൽ എന്തൊക്കെ മാറ്റമുണ്ടായാലും സുരക്ഷിത നിക്ഷേപമായാണ് ഇതിനെ മലയാളികൾ കാണുന്നത്. നിക്ഷേപം എന്നതിനേക്കാൾ ഉപരി ആഭരണമായും നാണയമായും ഇത് കൈവശം വെക്കാൻ ആളുകൾ ഇഷ്ടപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സാധാരണയായി വില നിർണയിക്കപ്പെടുന്നത്. സ്വര്‍ണ്ണ നിക്ഷേപത്തിൽ ആളുകൾക്ക് താത്പ്പര്യം വർധിച്ചതോടെ കഴിഞ്ഞ കുറെ വർഷങ്ങൾക്കിടെ സ്വർണ്ണ വിലയിൽ പതിനഞ്ചു ശതമാനത്തിലേറെ വളർച്ചയാണ് രേഖപ്പെടുത്തിയത്.
Also Read-
ആദായനികുതി നിയമങ്ങളിലെ നിങ്ങൾ തീർച്ചയായും അറിയേണ്ട അഞ്ച് മാറ്റങ്ങൾ
ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമാണ് സ്വർണ്ണം ഒരു സുരക്ഷിത നിക്ഷേപമായി ആളുകൾ കണ്ടു തുടങ്ങിയത്. ആഭരണങ്ങളായി ഉപയോഗിച്ചിരുന്ന ഈ മഞ്ഞലോഹം ക്രമേണ, പ്രതിസന്ധിഘട്ടങ്ങളിൽ തുണയാകുന്ന നിക്ഷേപമായി മാറി. ആവശ്യം ഏറിയതോടെ വിലയും അതനുസരിച്ച് ഉയരാൻ തുടങ്ങി. നിക്ഷേപം എന്ന നിലയിൽ സ്വർണ്ണം വളർന്നതോടെ കൂടുതൽ ഇറക്കുമതി ചെയ്യാനും തുടങ്ങി. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളായ ഇന്ത്യയിൽ ടൺ കണക്കിന് സ്വർണ്ണം ഓരോ വർഷവും ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്.
Also Read-
Cars Under 10 Lakh | പത്തു ലക്ഷം രൂപയിൽ താഴെയുള്ള മികച്ച അഞ്ചു കാറുകൾ ഏതൊക്കെയെന്ന് അറിയാം
പണപ്പെരുപ്പം ഇന്ത്യയിലെ സ്വർണ്ണ വിലയിൽ വലിയ സ്വാധീനം ചെലുത്തുന്നു എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഉദാഹരണത്തിന്, പണപ്പെരുപ്പം കൂടുമ്പോൾ പലിശനിരക്കും കൂട് ഇത് സ്വർണ്ണവില കുറയാൻ കാരണമാകും. പലിശനിരക്ക് കൂടുമ്പോൾ ആളുകളും നിക്ഷേപകരും സ്വർണം വിൽക്കാനും സർക്കാർ സെക്യൂരിറ്റികൾ വാങ്ങി സ്ഥിര വരുമാനം നേടാനും തിരക്കുകൂട്ടും ഇതോടെ സ്വർണ്ണത്തിന് സ്വാഭാവികമായും വിലക്കയറ്റമുണ്ടാകും. അതുകൊണ്ട് തന്നെ, സ്വർണ്ണത്തിൽ നിക്ഷേപിക്കുമ്പോൾ പ്രത്യേക ശ്രദ്ധയും കരുതലും ആവശ്യമാണ്.
Published by:
Asha Sulfiker
First published:
April 14, 2021, 9:01 AM IST