News18 MalayalamNews18 Malayalam
|
news18-malayalam
Updated: April 18, 2021, 10:56 AM IST
gold price today
കൊച്ചി: ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഈ മാസം ഇതുവരെ സ്വർണത്തിന് വർധിച്ചത് പവന് 2000 രൂപയാണ്. ഏപ്രിൽ ഒന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് പവന് 33320 രൂപയായിരുന്നു വില. ഇന്നലെ ഇത് 35,320 രൂപയായി. ഇന്നും ഇതേ വില തുടരുകയാണ്. ഏപ്രിൽ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില തുടരുന്നത്. നേരത്തെ, മാര്‍ച്ചില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് വില കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് ഒന്നിന്) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 രൂപയുമായിരുന്നു (മാര്‍ച്ച് 31).
ശനിയാഴ്ച ഗ്രാമിന് 15 രൂപ വർധിച്ച് 4415 രൂപയും പവന് 120 രൂപ വർധിച്ചു 35,320 രൂപയുമാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. വെള്ളി ഗ്രാമിന് 74 രൂപയാണ്. സ്വർണത്തിന് ഏറ്റവും കുറഞ്ഞ നിരക്ക് പവന് ഏപ്രിൽ 1 ന് രേഖപ്പെടുത്തിയ 33,320 രൂപയാണ്.ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചു ഗ്രാമിന് 4400 രൂപയിലും പവന് 35,200 രൂപയിലും ആയിരുന്നു വെള്ളിയാഴ്ച വ്യാപാരം നടന്നത്. ഇതോടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 360 രൂപയാണ് സംസ്ഥാനത്ത് സ്വർണത്തിന് വർധിച്ചത്.
മാർച്ചിൽ വില ഇടിഞ്ഞ സ്വർണം ഏപ്രിലിൽ ഉണർവിൽ ആണ്. അതേസമയം രാജ്യാന്തര വിപണിയിൽ ഔൺസിന് 1760 ഡോളറിന് മുകളിൽ എത്തിയ സ്വർണവില 1780 ഡോളർ കടന്ന് 1800 ഡോളറിലേക്ക് പെട്ടെന്ന് തന്നെ എത്തുമെന്ന് കരുതുന്നതായും വിപണി സാഹചര്യങ്ങൾ മഞ്ഞ ലോഹത്തിന് അനുകൂലമാണെന്നുമാണ് വിദഗ്ധർ പറയുന്നത്.
Also Read-
Petrol Diesel Price| മൂന്നാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല
ദേശീയ വിപണിയിലും സ്വര്‍ണവില മുകളിലോട്ട് തന്നെയാണ്. രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) കഴിഞ്ഞ 15 ദിവസം കൊണ്ട് സ്വര്‍ണവില 6 ശതമാനം മുന്നേറി. 10 ഗ്രാമിന് 46,648 രൂപയാണ് സ്വര്‍ണം ഇന്നലെ എംസിഎക്‌സില്‍ വില രേഖപ്പെടുത്തുന്നത്. രാജ്യാന്തര വിപണിയിലും സ്വര്‍ണം ഔണ്‍സിന് 4 ശതമാനത്തോളം വില വര്‍ധിച്ചത് കാണാം.
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം സ്ഥിരീകരിച്ചതും സാമ്പത്തിക വളര്‍ച്ച ഉറപ്പുവരുത്താന്‍ വിവിധ കേന്ദ്ര ബാങ്കുകള്‍ കൂടുതല്‍ പണം സമ്പദ്ഘടനയിലേക്ക് ഒഴുക്കുന്നതും സ്വര്‍ണത്തിന് തുണയാകുന്നു. കോവിഡ് ആശങ്ക മാറി കാര്യങ്ങള്‍ പഴയപടിയാകുംവരെ സ്വര്‍ണവില വർധിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനൊപ്പം അമേരിക്കയില്‍ പണപ്പെരുപ്പം ഉയരുന്നതും ബോണ്ട് വരുമാനം ക്രമപ്പെടുന്നതും ഡോളര്‍ സൂചിക പിന്‍വാങ്ങുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
Also Read-
Karunya KR-495 Kerala Lottery Results Declared | കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആരാണ്?
കോവിഡ് ഭീതിയില്‍ മുങ്ങിയ 2020 വര്‍ഷം 28 ശതമാനം കുതിപ്പാണ് സ്വര്‍ണം കാഴ്ച്ചവെച്ചത്. ആഗോള സാമ്പത്തിക വ്യവസ്ഥ നിശ്ചലമായപ്പോള്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തില്‍ പണമിറക്കുകയായിരുന്നു. ഫലമോ, കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 10 ഗ്രാം സ്വര്‍ണം 56,200 രൂപയെന്ന സര്‍വകാല റെക്കോര്‍ഡിലെത്തി.
Published by:
Rajesh V
First published:
April 18, 2021, 10:56 AM IST