Covid 19 | ഇന്ത്യ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒമാൻ പ്രവേശന വിലക്കേർപ്പെടുത്തി
ഏപ്രില്‍ 24 ശനിയാഴ്ച വൈകിട്ട് ആറ് മണി മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ ഈ തീരുമാനം തുടരും.
News18 Malayalam | April 21, 2021, 9:54 PM IST
1/ 4
മസ്കറ്റ്: കോവിഡ് രണ്ടാം വ്യാപന പശ്ചാത്തലത്തിൽ ഇന്ത്യ, പാകിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാൻ പ്രവേശന വിലക്കേർപ്പെടുത്തി. ഒമാന്‍ സുപ്രിം കമ്മറ്റിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
2/ 4
ഏപ്രില്‍ 24 ശനിയാഴ്ച വൈകിട്ട് ആറ് മണി മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ ഈ തീരുമാനം തുടരും. എന്നാല്‍ ഒമാനി പൗരന്മാര്, നയതന്ത്ര ഉദ്യോഗസ്ഥര്‍, ആരോഗ്യമേഖലയിലെ ജീവനക്കാര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവരെ ഈ വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
3/ 4
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ, പാകിസ്താന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും ഉടനെയൊന്നും ഒമാനിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല. പുതിയ തീരുമാനം അവധിക്ക് നാട്ടിലെത്തി ഒമാനിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന കേരളത്തില്‍ നിന്നുള്ള നിരവധി പ്രവാസികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
4/ 4
സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്കും ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക് പോകാന്‍ കഴിയുന്ന സാഹചര്യമില്ല.